സഹസ്രയോഗം
Formula viewer
+ Add Formula
Details
ID: 4
Thoyam
ഷഡംഗം
Page: page 1   
Source Text / Verses
ഘനചന്ദനശുണ്ഠ്യംബു പര്‍പ്പടോശീരസാധിതം ശീതം തേഭ്യോ ഹിതംതോയം പാചനം തൃട്‌ജ്വരാപഹഃ.
Ingredients
മുത്തങ്ങാക്കിഴങ്ങ്,,ചന്ദനം, ചുക്ക്, ഇരുവേലി, പര്‍പ്പടകപ്പല്പ്‌ രാമച്ചം
Preparation
മുത്തങ്ങാക്കിഴങ്ങ്, ചന്ദനം, ചുക്ക്, ഇരുവേലി, പര്‍പ്പടകപ്പല്പ്‌ രാമച്ചം ഇവകൊണ്ടുണ്ടാക്കി തണുപ്പിച്ച ജലം അതു ആമപചനമായിട്ടുള്ളതും തണ്ണീര്‍ ദാഹത്തേയും ജ്വരത്തേയും ശമിപ്പിക്കുന്നതുമാകുന്നു. ജ്വരത്തിന്റെ പ്രാഥമികോപചാരമായ ഉപചാരത്തില്‍ ദാഹ മുണ്ടായാല്‍ രോഗിക്കു കുടിക്കുന്നതിനുവേണ്ടി പ്രത്യേകം വിധിച്ചി രിക്കുന്ന ഒരു പാനീയയോഗമാണു” ഷഡംഗം. ആയുവ്വേദ ഓഷധ ങ്ങളുടെ കൂട്ടത്തില്‍ ഷഡംഗം ഒരു പ്രസിദധമായ യോഗമാകുന്നു. ചികിത്സാപരിചയമില്പാത്തവര്‍പോലും ജ്വരത്തിന്‍െറ പ്രാരംഭ ത്തില്‍ ഷഡംഗം കൊടുക്കുക എന്നൊരു നടപ്പ്‌ കേരളത്തില്‍ സര്‍വ്വ സാധാരണമാണു”. ഏതായാലും ജ്വരത്തിനും ഷഡംഗത്തിനും തമ്മില്‍ ഒരു അന്യാദ്ൃശബന്ധം ഉണ്ടെന്നുള്ളതു" അതിന്‍െറ ഈ പ്രചുരപ്രചാരംകൊണ്ടുതന്നെ ആക്കം മനസ്സിലാക്കാവുന്നതാണു"”. കഷായം നിഷേധിച്ചിരിക്കുന്ന ഉപവാസദിവസമായ ആറുദിവസം ആ രോഗിയുടെ ദാഹശമനത്തിനുവേണ്ടി ആചാര്യന്‍ ഉപദേശിച്ചി ട്ടുള്ള ഏററവും നേത്ത ഒരു പാനീയമാണു*" ഷഡംഗം. ഈ വ്വെള്ള. ത്തിന്‍െറയും കഷായത്തിന്‍െറയും കല്പനന്ക്കുതന്നെ വ്ൃത്യാസമുണ്ടു”. നോക്കുക.
Notes / Explanation
കര്‍ഷം ഗൃഹീത്വാ ദ്രവ്യസ്യ തോയസ്യ പ്രസ്ഥമാവഹേത്‌ അർദ്ധാവശേഷം തല്‍ഗ്രാഹൃം തോയപാകേത്വയംവിധിഃ മൂന്നു കഴഞ്ചു മരുന്നു" പതിനാറുപലം (ഇടങ്ങഴി) വെള്ളത്തില്‍ ക്വഥിച്ചു” എട്ട് പലമായി (ഇരുന്നാഴിയാക്കി)തണുപ്പിച്ചെടുക്കുന്ന തിനു തോയമെന്നും ഒരുപലം മരുന്നു” പതിനാറുപലം വെള്ളത്തില്‍ ക്വഥിച്ചു രണ്ടു പല(രണ്ടുതുടുമാക്കി എടുക്കുന്നതിനു” കഷായമെന്നും പറയുന്നു. ഒരുപലം മരുന്ന് പതിനാറുപലം വെള്ളത്തില്‍ ക്വഥിച്ചു രണ്ടു പലം (രണ്ടുതുടുമാക്കി) എടുക്കുന്നതിനു കഷായമെന്നും പറയുന്നു.