സഹസ്രയോഗം
Formula viewer
+ Add Formula
Details
ID: 16
Kashayam
പത്ഥ്യാകട്‌ഫലാദികഷായം
Source Text / Verses
പത്ഥ്യാകട്ഫലനാഗരാംബുദ വചാ ഭൂനിംബ ധാന്യദ്രുമൈഃ ഭാര്‍ങ്‌ഗീ പര്‍പ്പടകാന്വിതൈഃ ശൃതമിദം തോയംസുശീതംപുനഃ മധ്വാഢ്യം പരമാണു രാമഠയുതം ശ്ലേഷ്‌മജ്വരം നാശയേല്‍ കോഷ്ഠാർത്തി ശ്വസനാഗ്നിസാദകസനാരുച്യാസ്യശോഷാന്വിതം.
Ingredients
കടുക്കാത്തോട്‌, കമിഴിന്‍വേര്, ചുക്ക്‌ , മുത്തങ്ങാക്കിഴങ്ങ് വയമ്പ്, പുത്തരിച്ചുണ്ടവേര്, കൊത്തമ്പാലരി, ദേവതാരം, ചെറുതേക്ക്, പര്‍പ്പടകപ്പുല്ല് തേൻ
Preparation
കടുക്കാത്തോട്‌, കമിഴിന്‍വേര്, ചുക്ക്‌ , മുത്തങ്ങാക്കിഴങ്ങ് വയമ്പ്, പുത്തരിച്ചുണ്ടവേര് കൊത്തമ്പാലരി ദേവതാരം ചെറുതേക്കു പര്‍പ്പടകപ്പുല്ല് ഇവ കഷായം വച്ച് തണുത്തതിനുശേഷം തേനും അല്പം കായവും മേമ്പൊടിചേത്തു സേവിക്കുക.
Indications
വയററുവേദന വായുക്ഷോഭം ദഹനക്കുറവ്, ചുമ, അരുചി വായ് വരൾച്ച ഇവയോടു കൂടിയ കഫജ്വരം ശമിക്കും.