Kashayam
ദ്രാക്ഷാദി കഷായം ( മറ്റൊന്ന് )
Source Text / Verses
ദ്രാക്ഷാ മധൂക മധുക ലോദ്ധ്ര കാഷ്‌മര്യ ശാരിബാഃ
മുസ്താമലക ഹ്രീബേര പത്മകേസര പത്മകം
മൃണാള ചന്ദനോശീര നീലോല്പല പരൂഷകം
ഫാണ്ടോ ഹിമോ വാ ദ്രാക്ഷാഭിര്‍ ജാതീകുസുമവാസിതഃ
യുക്തോ മധുസിതാ ലാജൈര്‍ ജയത്യനിലപിത്തജം
ജ്വരം മദാത്യയം ഛർദ്ദിം മൂര്‍ഛാം ദാഹം ശ്രമം ഭ്രമം
ഊര്‍ദ്ധ്വഗം രക്തപിത്തം ച പിപാസാം കാമിലാമപി.
Ingredients
മുന്തിരിങ്ങാപ്പഴം ഇലിപ്പക്കാതല്‍ ഇരട്ടിമധുരം പാച്ചോററിത്തൊലി
കുമിഴിന്‍വേര്, നറുനീണ്ടിക്കിഴങ്ങ്, മുത്തങ്ങാക്കിഴങ്ങ്,
നെല്ലിക്കാത്തോട്, ഇരുവേലി, താമരയല്ലി, പതുമുകം, താമരവളയം
ചന്ദനം രാമച്ചം കരിങ്കൂവളക്കിഴങ്ങ്, ചിററീന്തല്‍വേരു
Preparation
ഇവകൊണ്ടുകഷായമുണ്ടാക്കി പിച്ചകപ്പുവിട്ട് വാസനപിടിപ്പിച്ച്
തേന്‍ പഞ്ചസാര മലര്‍പ്പൊടി ഇവ മേമ്പൊടി ചേര്‍ത്തു സേവിക്കുക
Indications
വാതജ്വരം പിത്തജ്വരം ഇവയും മദാത്യയം ഛർദ്ദി, മോഹാലസ്യം
സര്‍വ്വാംഗസന്താപം തളര്‍ച്ച തലച്ചുറ്റൽ ഊർദ്ധ്വഗമായ രക്തപിത്തം
തണ്ണീര്‍ദ്ദാഹം, കാമില ഇവകളും ശമിക്കും.