സഹസ്രയോഗം
Formula viewer
+ Add Formula
Arishtam — Index
1 formulas
Details
ID: 21
Arishtam
അമൃതാരിഷ്ടം
Ingredients
അമൃത് — 100 പലം — 4.8 kg ദശമൂലം എല്ലാംകൂടി — 100 പലം — 4.8 kg വെള്ളം — 4 ദ്രോണം / 64 ഇടങ്ങഴി — 49.15 L കഷായം കുറച്ച് ശേഷിക്കുന്നത് — 16 ഇടങ്ങഴി — 12.29 L ശര്‍ക്കര — 2 തുലം — 9.6 kg പ്രക്ഷേപ ദ്രവ്യങ്ങള്‍: അയമോദകം — 16 പലം — 768 g പര്‍പ്പടകപ്പുല്ല് — 2 പലം — 96 g ഏഴിലംപാലത്തൊലി — 1 പലം — 48 g ചുക്ക് — 1 പലം — 48 g കുരുമുളക് — 1 പലം — 48 g തിപ്പലി — 1 പലം — 48 g മുത്തങ്ങാക്കിഴങ്ങ് — 1 പലം — 48 g നാഗകേസരം — 1 പലം — 48 g കടുകുരോഹിണി — 1 പലം — 48 g അതിവിടയം — 1 പലം — 48 g കുടകപ്പാലയരി — 1 പലം — 48 g
Preparation
അമൃതും ദശമൂലവും ചതച്ചു 64 ഇടങ്ങഴി വെള്ളത്തില്‍ കഷായം വെച്ച് നാലിലൊന്നായി, അതായത് ഏകദേശം 16 ഇടങ്ങഴിയായി കുറയ്ക്കുക. കഷായം തണുത്തശേഷം പിഴിഞ്ഞ് അരിച്ചെടുക്കുക. അതില്‍ രണ്ടുതുലം ശര്‍ക്കര കലക്കി ശുദ്ധമായ പാത്രത്തിലോ കുടത്തിലോ ഒഴിക്കുക. അയമോദകം 16 പലം, പര്‍പ്പടകപ്പുല്ല് 2 പലം, ഏഴിലംപാലത്തൊലി, ചുക്ക്, കുരുമുളക്, തിപ്പലി, മുത്തങ്ങാക്കിഴങ്ങ്, നാഗകേസരം, കടുകുരോഹിണി, അതിവിടയം, കുടകപ്പാലയരി എന്നിവ ഓരോ പലം വീതം പൊടിച്ച് മേല്‍പറഞ്ഞ കഷായത്തില്‍ ചേര്‍ക്കുക. പാത്രം മൂടി കെട്ടി ഒരു മാസം സൂക്ഷിക്കുക. ശേഷം തെളിച്ചെടുത്ത് ഉപയോഗിക്കുക.