Lehyam
കൂശ്മാണ്ഡരസായനം
Alias: കൂശ്മാണ്ഡാവലേഹം
Source Text / Verses
വീതത്വഗസ്ഥികൂശ്മാണ്ഡതുലാം സ്വിന്നാം പുനഃപചേത്
ഘട്ടയന്‍സര്‍പ്പിഷഃ പ്രസ്ഥേ ക്ഷൌദ്രവർണ്ണേത്ര ച ക്ഷിപേത്
ഖണ്ഡാശതം കണാ ശുണ്ഠ്യോർ ദ്വിപലം ജീരകാദപി
ത്രിജാത ധാന്യ മരിചം പൃഥഗര്‍ദ്ധപലാംശകം
അവതാരിത ശീതേ ച ക്ഷൗദ്ദ്ര്യം ദദ്യാത് ഘൃതാര്‍ദ്ധകം
ഖജേനോന്മഥ്യ ച സ്ഥാപ്യം തന്നിഹന്ത്യുപയോജിതഃ
കാസഹിദ്ധ്മാ ജ്വര ശ്വാസ രക്തപിത്ത ക്ഷതക്ഷയാന്‍
ഉരഃ സന്ധാനജനനം മേധാ സ്‌മൃതി ബലപ്രദം
അശ്വിഭ്യാം വിഹിതം ഹൃദ്യം കൂശമാണ്ഡകരസായനം.
Preparation
പഴയ നെയ്ക്കുമ്പളങ്ങ തോടും കുരുവും കളഞ്ഞു തിരുമ്മിയോ
ചെറുതായി നുറുക്കിയോ നൂറുപലമെടുക്കണം. വാട്ടിപ്പിഴിഞ്ഞു
ചാറു വേറെയും കൊത്തുവേറെയുമെടുത്ത് കൊന്തുവീണ്ടും പാത്രത്തിൽ
ഇട്ടു ഇടങ്ങഴി നെയ്യ് വീഴ്‌ത്തി ഇളക്കി നല്ലപോലെ വറട്ടി തേന്‍
നിറമാകുമ്പോൾ വാങ്ങി അരച്ചുവയ്ക്കുക. കുമ്പളങ്ങാനീരില്‍
100 പലം ശർക്കര പാവുപാകത്തിലായാല്‍ അരച്ചുവച്ച കൂവള
ങ്ങായും തിപ്പലി ചുക്ക് ജീരകം ഇവ ഈരണ്ടുപലവും ഏലം ഇല
വര്‍ങഗം പച്ചില കൊത്തമ്പാലരി കുരുമുളക് ഇവ അരപ്പലംവീത
വുമെടുത്തു നേക്രപ്പ്യൊടിച്ചപൊടിയും ബാക്കിയുള്ള നെയ്യംചേത്ത്
പാകമാക്കി വാങ്ങി ആറിയതിനുശേഷം ഇരുന്നാഴി തേനും ചേര്‍ത്തു
യോജിപ്പിച്ച് സൂക്ഷിച്ചുവച്ചിരുന്നു സേവിക്കുക; എന്നാല്‍
Indications
കാസം
ഇക്കിൾ, ജ്വരം, വലിവ്, രക്തപിത്തം, ഉരഃക്ഷതം, ക്ഷയം ഇവ
ശമിക്കും. നെഞ്ചിനു ബലമുണ്ടാവുകയും ധാരണാശക്തിയും ഓര്‍മ്മ
ശക്തിയും ഉണ്ടാവുകയും ചെയും. ഇതു വളരെ ഫലപ്രദമായിട്ടുള്ള
താണ്