Source Text / Verses
കൂശ്മാണ്ഡകസ്യ ജീര്‍ണ്ണസ്യ രസമാഡകമാഹരേത്
ഗുളാഡകന്തു സംസ്ലജ്യ തതഃ പാകായ സംശ്രയേത്
കൂശ്മാണ്ഡകം പുനഃ ഛിന്നം സ്വിന്നം ശുഷ്‌കാജ്യഭര്‍ജ്ജിതം
ചുണ്ണയിത്വാ തല്‍പ്രസ്ഥാ സമാവാപ്യ വിപാചയേത്
ലേഹീഭൂതേ തതസ്തസ്മിൻ ചൂര്‍ണ്ണാനീമാനി ദാപയേത്
ഏലാ ലവങ്ഗ മരിചമജാജീ വിശ്വഭേഷജം
തമാലപത്രം പിപ്പല്യഃ പ്രത്യേകം പലസമ്മിതാന്‍
ഘ്രൃതസ്യ കുഡുബം ചാത്ര ശക്കരാനാം പലാഷ്‌ടകം
ഘൃതഭാണ്ഡസ്ഥിതം ഖാദേദൃഥാഗ്നിബലമാതുരഃ
ഏകാദശവിധം രൂപം ക്ഷയമാശു വ്യപോഹതി
അസൃഗ്‌ദരം രകതപിത്തം കാസം ശ്വാസമരോചകം
ഗുദജഞ്ച നിഹന്ത്യാശു രസായനമനുത്തമം.
Ingredients
പഴയ നെയ്ക്കുമ്പളങ്ങായുടെ നീരു ഇടങ്ങഴി നാല്, പഴകിയ
ശക്കര പലം അറുപത്തിനാല്. കലക്കി അരിച്ച് അടുപ്പേററി
കുമ്പളങ്ങാ തിരുമ്മിപ്പിഴിഞ്ഞ കൊത്ത് നെയ്യില്‍ വരട്ടി അരച്ചു
ചേര്‍ത്ത് ലേഹ്യപാകമാക്കി അതില്‍ ഏലത്തരി ഇലവര്‍ങ്ഗം
കുരുമുളക് ആശാളി ചുക്കു പച്ചില ചെറുതിപ്പലി ഇവ ഒരു പലംവീതം
പൊടിച്ചതും എട്ട് പലം പഞ്ചസാരയും നാഴി പശുവിന്‍നെയ്യം
ചേത്തിളക്കി നെയ'പുരണ്ടു മയങ്ങിയ പാത്രത്തില്‍ സൂക്ഷിച്ചുവച്ചി
രുന്നു ദഹനശക്തിയനുസരിച്ച അളവില്‍ സേവിക്കുക: രാജയ
ക്ഷ്മാവും അതിന്റെ ഉപദ്രവവ്യാധികളം അസൃഗ്ദരം രക്‌തപിത്തം
കാസശ്വാസങ്ങൾ അരുചി അര്‍ശസ്സ് ഇവയും ശമിക്കും.